ഫയല്‍ ചിത്രം 
Kerala

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന്‌ 10 പേർ 

രാജ്യത്ത്‌ 939 ഉദ്യോഗസ്ഥർ പൊലീസ്‌ മെഡലിന്‌ അർഹരായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത്‌ 939 ഉദ്യോഗസ്ഥർ പൊലീസ്‌ മെഡലിന്‌ അർഹരായി. സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉൾപ്പെടെ പത്തു പേർ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് ആർക്കുമില്ല. 

ഐ ജി നാഗരാജു ചക്കിലം, എസ് പിമാരായ ബി കൃഷ്ണകുമാർ, ആർ ജയശങ്കർ, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ, കെ ആർ വേണുഗോപാലൻ, എം കെ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കമാൻഡൻറ്​ ടി പി  ശ്യാംസുന്ദർ, സബ്​ ഇൻസ്പെക്ടർ സാജൻ കെ ജോർജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ എൽ. ശശികുമാർ, എ കെ ഷീബ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

നിലവിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറാണ് ഐ ജി നാഗരാജു ചക്കിലം. ബി കൃഷ്ണകുമാർ നിലവിൽ ഇൻറേണൽ സെക്യൂരിറ്റി എസ് പി ആണ്. വിജിലൻസ് ആൻഡ്​ ആൻറി കറപ്ഷൻ ബ്യൂറോ സതേൺ റേഞ്ച് എസ് പിയാണ് ആർ ജയശങ്കർ. കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ ഇടുക്കി അഡീഷനൽ എസ് പിയാണ്. കൊച്ചിൻ ഷിപ്പ്​യാർഡിൽ ഡെപ്യൂട്ടേഷനിൽ വിജിലൻസ് ഓഫിസറാണ് കെ ആർ വേണുഗോപാലൻ. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ്​ കമീഷണറാണ് എം കെ ഗോപാലകൃഷ്ണൻ.

കെ എ പി നാലാം ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻഡൻറാണ് ടി പി ശ്യാം സുന്ദർ. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡൻറിൻറെ അധികചുമതലയും ഉണ്ട്. എസ് ഐ സാജൻ കെ ജോർജ് നിലവിൽ എറണാകുളം റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അസിസ്റ്റൻറ് സബ്​ ഇൻസ്പെക്ടറായ എൽ ശശികുമാർ തിരുവനന്തപുരം വിജിലൻസ് ആൻഡ്​ ആൻറി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്നു. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്​ ഇൻസ്പെക്ടറാണ് എ കെ ഷീബ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT