ഫയല്‍ ചിത്രം 
Kerala

ടോയ്ലെറ്റെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു ; 10 വയസ്സുകാരൻ ട്രെയിനിൽ നിന്നും താഴേക്ക് വീണു; ദാരുണാന്ത്യം

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം :  പത്തുവയസുകാരൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നതാണ് അപകടകാരണം.  ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വെച്ചായിരുന്നു അപകടം.

കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു.  

ശുചിമുറിയിൽ പോകാനായി ഇഷാൻ എണീറ്റു. ശുചിമുറിയുടെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.  അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു