പ്രതീകാത്മക ചിത്രം 
Kerala

അമ്മയെ തിരക്കി അയൽവീട്ടിലെത്തിയ 10 വയസ്സുകാരിക്ക് പീഡനം; 57കാരന് 17 വർഷം തടവ്

10 വയസ്സുകാരി അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്കു ചെന്നപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു ഇയാൾ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ പത്തു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 17 വർഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും. ചേർത്തല അർത്തുങ്കൽ സ്വദേശി കാക്കരിയിൽ പൊന്നൻ(തോമസ്-57) ആണ് പ്രതി. അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

2020ൽ 10 വയസ്സുകാരി അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്കു ചെന്നപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു ഇയാൾ. പോക്‌സോ കോടതി ജഡ്ജി കെ എം വാണിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT