പ്രതീകാത്മക ചിത്രം 
Kerala

വിഡിയോ കണ്ട് 10 വയസുകാരിയെ പീഡിപ്പിച്ചു; 11,12 വയസ്സുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്

വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൊബൈലിൽ വിഡിയോ കണ്ടാണ് 11, 12 വയസുള്ള കുട്ടികൾ പത്ത് വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചത്. ജുവനൈൽ ബോർ‌ഡിനു മുൻപിൽ ഹാജരാക്കിയ ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. 

2 മാസം മുൻപാണ് സംഭവം നടക്കുന്നത്. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. പകരം പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ മർദിച്ചു. 

3 ദിവസം മുൻപ്  വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ  പരാതി നൽകി. പരാതിയിൽ പറഞ്ഞ 3 ആൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേർ കൂടി ഉൾപ്പെട്ടതായി അറിവായത്. മൊബൈൽ ഫോണിൽ കണ്ട  വിഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നു കുട്ടികൾ കൗൺസലിങ്ങിൽ വെളിപ്പെടുത്തി. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിനാണ് അന്വേഷണച്ചുമതല.  ആൺകുട്ടികളെ തല്ലിയതിനു പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി