സ്ത്രീ സുരക്ഷാ പെന്‍ഷന് തുടക്കമായി 
Kerala

10,18,042 സ്ത്രീകളുടെ അക്കൗണ്ടില്‍ ആയിരം വീതം എത്തി; വാക്കുപാലിച്ച് സര്‍ക്കാര്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ലഭിക്കുക.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 'സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി'-യുടെ ഭാഗമായി 10,18,042 ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ലഭിക്കുക.

സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും 'ഈ നാട് നിങ്ങളോടൊപ്പമുണ്ട്' എന്ന ഉറപ്പ് നല്‍കാനുമാണ് ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയര്‍ത്തി ജീവിക്കാന്‍ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുയാണ് സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ബജറ്റിംഗിലൂടെയും കുടുംബശ്രീയുടെ ശാക്തീകരണത്തിലൂടെയും നാം തുടങ്ങിവെച്ച മാറ്റങ്ങള്‍ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങള്‍, തുല്യവേതനം, ഭരണനിര്‍വ്വഹണത്തിലെ 50 ശതമാനം സംവരണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി.

വാഗ്ദാനങ്ങള്‍ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും തെളിയിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാന്‍ ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

₹1,000 Disbursed to Over 10 Lakh Beneficiaries Under Women’s Safety Pension Scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; സുരേഷ് ഗോപി, പത്മജ വേണുഗോപാല്‍.., എന്‍ഡിഎ സ്ഥാനാര്‍ഥികളും

IPL 2026: ടോസ് നേടി മുംബൈ, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു, ബുംറ തിരിച്ചെത്തി

'എന്റെ ക്യാച്ചിന് വിലയില്ലേ?'; ഫിൽ സാൾട്ടിന് കിടിലൻ മറുപടിയുമായി ദിനേശ് കാർത്തിക്

ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും; എഫ്സിആര്‍ഐ ഭേദഗതി ബില്‍ പിന്‍വലിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

'മീനും ഇറച്ചിയും കഴിക്കാൻ സമ്മതിക്കില്ല; കലാപം നടത്തി, ആളുകളെ കൊന്ന് അധികാരം പിടിക്കുന്നവർ'; ബിജെപിയെ കടന്നാക്രമിച്ച് മമത (വി‍ഡിയോ)

SCROLL FOR NEXT