108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന് പ്രതീകാത്മക ചിത്രം
Kerala

ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്

എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.

എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാന സർക്കാർ 4.34 കോടി രൂപ കമ്പനിക്ക് ശമ്പളം നൽകാനായി കൈമാറിയിട്ടും പൈലറ്റ്മാർക്കും നഴ്സുമാർക്കും ഇതുവരെ ശമ്പളം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിട്ടും കമ്പനി ശമ്പളം നൽകാത്ത പശ്ചാത്തലത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചനാ പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT