ഫയൽ ചിത്രം 
Kerala

കെഎസ്ആര്‍ടിസി തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് 1.17 ലക്ഷം കാണാനില്ല; ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സാമ്പത്തിക തിരിമറി നടന്നതായുള്ള റിപ്പോര്‍ട്ടില്‍ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. ദിവസ വരുമാനത്തില്‍ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാതായത്. ഗുരുതര ക്രമക്കേടാണ് നടന്നതെന്നും, റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.17 ലക്ഷം രൂപയുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധയിലും പൊരുത്തക്കേട് കണ്ടെത്തി.

യൂണിറ്റ് ഓഫീസർ ചീഫ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്ത് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.  ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റ് മാത്രമായി ഓടിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകിയിരുന്നില്ല. അതാണ് പൊരുത്തക്കേട് ഉണ്ടാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21