പ്രതീകാത്മക ചിത്രം 
Kerala

അമ്മ വഴക്കു പറഞ്ഞു, 12കാരൻ നാടിനെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം

വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ കുട്ടി  വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് ഒരു രാത്രി മുഴുവൻ. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു​. 

ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവർ അറിയിച്ചതനുസരച്ച്​ നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേർന്ന് ഒരു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ച് അന്വേഷണം നടന്നു. ഒടുവിൽ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റർ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന്​ പിന്നിൽ കുട്ടിയെ കണ്ടെത്തി. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന്​ കുട്ടി പൊലീസിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT