ജുനൈദ് 
Kerala

സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 കാരന്റെ മരണം: കെഎസ്ഇബി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്തത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.

സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കാൻ വൈദ്യുതി മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വയലില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ജുനൈദിന് ഷോക്കേറ്റത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ കെഎസ്ഇബി സമൂഹത്തോട് മാപ്പ് അപേക്ഷിച്ചിരുന്നു.

ചെറുമുക്ക് വെസ്റ്റ് എറപ്പറമ്പന്‍ ശിഹാബ്-അസീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മരിച്ച ജുനൈദ്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും ചെറുമുക്ക് സുന്നത്ത് നഗര്‍ മമ്പഉല്‍ ഉലൂം മദ്രസ പത്താം തരം വിദ്യാര്‍ഥിയുമാണ്. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ചശേഷം കൂട്ടുകാര്‍ക്കൊപ്പം വയലില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്നത് കാണാന്‍ പോയതായിരുന്നു.

13-year-old died of electric shock: KSEB official suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ നോക്കണം; യുഎഇയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ 'വാണിങ് അലര്‍ട്ട്'

പട്ടാപ്പകൽ യുവാവിൽ നിന്നും 9.95 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

'ലിവിങ് ടു​ഗെതർ മതിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല'; വിവാഹമോചന അഭ്യൂഹങ്ങളിൽ രമ്യ കൃഷ്ണൻ