അറസ്റ്റിലായ വിഷ്ണു സുരേഷ്, പ്രതീകാത്മക ചിത്രം 
Kerala

ചികിത്സയിലിരിക്കെ മരിച്ച 13കാരി ലൈം​ഗിക പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടർന്നാണ് പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്.  പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. 

സെപ്റ്റംബർ 9നാണ് 13 കാരി മരിക്കുന്നത്. പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടർന്നാണ് പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ലൈം​ഗിക ചൂഷണത്തിന് ഇരയായിരുന്നതായി കണ്ടെത്തുന്നത്. 

പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് തുടർച്ചതായി ഫോൺകോളുകൾ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിഷ്ണുവിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, 'ജോയ് ലാന്‍ഡ്' മില്‍മയ്ക്ക് ഭീഷണിയാകുമോ?

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍