രതീഷ് 
Kerala

13കാരിക്ക് നേരെ ലൈം​ഗികാതിക്രമം, ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Author : സമകാലിക മലയാളം ഡെസ്ക്

‌കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. നീണ്ടകര സ്വദേശി രതീഷാണ് ചവറ പൊലീസിന്റെ പിടിയിലായത്. കരാട്ടെ പരിശീലനത്തിനു എത്തിയ 13കാരിയെയാണ് ഇയാൾ പീഡനത്തിനു ഇരയാക്കിയത്.

കരാട്ടെ ക്ലാസിൽ ചേർന്ന പെൺകുട്ടിയുമായി ഇയാൾ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതി മൈസൂരുവിലാണെന്നു മനസിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ചു. ട്രെയിൻ മാർ​ഗം പ്രതി കൊല്ലത്ത് എത്തിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT