പ്രതീകാത്മക ചിത്രം 
Kerala

സ്കൂളിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; 14കാരിക്ക് ​ഗുരുതര പരിക്ക്

വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഉള്ളിയേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 14കാരന് ​ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ സ്കൂളിൽ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡിൽ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT