കുട്ടി നടന്നു പോകുന്ന ദൃശ്യം ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Kerala

ആശ്വാസം, വല്ലപ്പുഴയിൽ നിന്നു കാണാതായ 15കാരിയെ ​ഗോവയിൽ കണ്ടെത്തി

ആറ് ദിവസം മുൻപാണ് കാണാതായത്. കുട്ടി നിലവിൽ ​ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വല്ലപ്പുഴയിൽ നിന്നു ആറ് ദിവസം മുൻപ് കാണാതായ 15കാരിയെ കണ്ടെത്തി. പെൺകുട്ടിയെ ​ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. മലയാളികളായ വിനോദ സഞ്ചാരികൾ കുട്ടിയെ കണ്ടെത്തി പൊലീസിനു കൈമാറുകയായിരുന്നു. നിലവിൽ ​ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്.

പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബർ 30നു രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നു ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചതനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ വസ്ത്രമായിരുന്നു വെല്ലുവിളി.

എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാ ചിത്രം ഇന്നു പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസിൽ പെൺകുട്ടി യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുന്ന ഘട്ടത്തിലാണ് രേഖാ ചിത്രം പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT