സുദര്‍ശന്‍ 
Kerala

15 കാരിയായ ദലിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; കൊന്നുകളയുമെന്ന് ഭീഷണി; ജോത്സ്യന്‍ അറസ്റ്റില്‍

മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 15 കാരിയായ പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. 

വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ മുഖേന ക്ലാസ് ടീച്ചറും വിവരമറിഞ്ഞു. 

സ്‌കൂള്‍ അധികൃതരാണ് വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂലായ് 12ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. 

വിവരം അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT