കുത്തേറ്റു മരിച്ച അഭിമന്യു / ടെലിവിഷന്‍ ചിത്രം 
Kerala

ഉത്സവത്തിനിടെ സംഘര്‍ഷം : ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി

പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നത്ത് പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്. 

നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്.  ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനും വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് അഭിമന്യു. ആര്‍ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT