പ്രതീകാത്മക ചിത്രം 
Kerala

16കാരിയെ ഭീഷണിപ്പെടുത്തി ന​ഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ 

വണ്ടിപ്പരിയാറിൽ കൗമാരക്കാരിയെ  ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം പകർത്തി പ്രചരിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വണ്ടിപ്പരിയാറിൽ കൗമാരക്കാരിയെ  ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം പകർത്തി പ്രചരിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.

ആറ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം.  ചൈൽഡ് ലൈനിൽ  ലഭിച്ച പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ്  പിടികൂടിയത്. തോട്ടം മേഖലയിൽ താമസിക്കുന്ന 16കാരിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം പകർത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീർക്കാൻ പ്രദേശത്തെ ചിലർ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ഇവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. ചിത്രം പകർത്താൻ ഉപയോഗിച്ച മൊബൈലും മെമ്മറികാർഡും സിം കാർഡും പ്രതി നശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാർ പൊലിസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി