തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു പ്രതീകാത്മക ചിത്രം
Kerala

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു

പുന്നമൂട് സ്‌കൂളിന് സമീപം രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ സമീപത്തെ കടയിലേക്ക് ശിവസൂര്യ തെറിച്ചുവീണു. കടയുടെ ചില്ല് വയറില്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. പതിനേഴുകാരനായ പുന്നമൂട് സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പുന്നമൂട് സ്‌കൂളിന് സമീപം രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ സമീപത്തെ കടയിലേക്ക് ശിവസൂര്യ തെറിച്ചുവീണു. കടയുടെ ചില്ല് വയറില്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴെക്കും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

17-Year-Old Youth Killed Following Dispute Among Friends in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതി പിടിയില്‍

ഷി​ഗെല്ല; കോഴിക്കോട് നാലര വയസുകാരി മരിച്ചു

കുക്കർ വിസിലടിച്ചപ്പോൾ 'കഞ്ചാവിന്റെ മണം'; പരിശോധിച്ചപ്പോൾ ചോറിൽ ഒളിപ്പിച്ച നിലയിൽ; യുവാവ് പിടിയിൽ (വിഡിയോ)

'ഫോം ഇല്ലായ്മ' കൊണ്ട് സ്ഥാനം പോയെന്ന് അ​ഗാർക്കർ; 'വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ'.... പ്രതികരിച്ച് സൂര്യകുമാർ യാദവ്

'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; അവര്‍ അഴിമതി നടത്തിയെന്ന് ഇഡി പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല'; സമന്‍സിനെതിരെ സിപിഎം

SCROLL FOR NEXT