Risana Fathima, Ananthu prasad 
Kerala

ബംഗളൂരുവില്‍ നിന്നും രാസലഹരി എത്തിച്ചു; കോതമംഗലത്ത് 18 കാരിയും യുവാവും പിടിയില്‍

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാസലഹരിയുമായി കോതമംഗലത്ത് യുവാവിനെയും യുവതിയെയും പിടികൂടി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലായ്ക്കല്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 37.229 ഗ്രാം എംഡിഎംഎ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

കോതമംഗലത്തെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാസലഹരി വില്‍പ്പന നടത്തിവന്നിരുന്ന പ്രതികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്ന് ബസില്‍ എംഡിഎംഎയുമായി പെരുമ്പാവൂര്‍ എത്തിയ റിസാന അനന്തുവിന്റെ ബൈക്കില്‍ കോതമംഗലത്തേക്ക് തിരിച്ചു.

കോഴിപ്പിള്ളിയിലെ ലോഡ്ജില്‍നിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളജില്‍ പഠനത്തിന് എത്തിയതാണ്. അടുത്തിടെ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു. ഉദ്ദേശം രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

A young man and a young woman were arrested in Kothamangalam with MDMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ, ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍, ആഘോഷനിറവില്‍ ചെറിയ പെരുന്നാള്‍, അതൃപ്തി തുടര്‍ന്ന് എല്‍ദോസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണമില്ല, യുദ്ധം വേ​ഗം അവസാനിക്കും'- നെതന്യാഹു

തിരുവനന്തപുരത്ത് മത്സരത്തിന് മുന്‍മന്ത്രിയെത്തുമോ?; ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

SCROLL FOR NEXT