പ്രതീകാത്മക ചിത്രം 
Kerala

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; കോഴിക്കോട് 18കാരൻ മുങ്ങി മരിച്ചു

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അമൽ കയത്തിൽപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലാണ് അപകടം. എരഞ്ഞിപ്പാലം സ്വദേശി അമൽ ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. 

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അമൽ കയത്തിൽപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃത​ദേഹം കണ്ടെത്തിയത്. 

നേരത്തെ 20 പേരുടെ ജീവൻ ഇവിടെ നഷ്ടമായിട്ടുണ്ട്. ഇതിനെ തുടർന്ന് പതങ്കയത്തെ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോടഞ്ചേരി പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്