പ്രതീകാത്മക ചിത്രം 
Kerala

പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം; മോഷണക്കേസ് പ്രതികള്‍ പിടിയില്‍

കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനാണ് കുത്തേറ്റത്. ആക്രമിച്ചആക്രമിച്ച
ഷിഹാദ്, അക്ഷയ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട മുഹമ്മദ് തായിഫിനായി തെരച്ചില്‍ ആരംഭിച്ചു.

ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കുറ്റിക്കാട്ടൂരില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിട്ടുണ്ട്, സ്റ്റേഷന്‍ പരിസരത്ത്് നിന്ന് കളവ് പോയ വാഹനം കുറ്റിക്കാട്ടൂരിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാര്‍ ഇവിടേക്കെത്തിയത്. രണ്ടു പേരെ പിടകൂടി മുന്നാമത്തെയാളെ പിടികൂടുന്നതിനിടെയാണ് പൊലീസുകാരന്റെ കൈയ്യില്‍ കുത്തി പ്രതി രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍