vembayam accident death 
Kerala

വെമ്പായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

മരിച്ചത് ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും ബന്ധുവും മരിച്ചു. പനവൂര്‍ മൂഴി കുലപ്പിള്ളി വി വി ഭവനില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ശോഭന (55), ഇവരുടെ ബന്ധു ഹരികുമാര്‍ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും പോത്തന്‍കോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിയുടെ ഭാര്യ ആശ. മക്കള്‍ ഹരി പ്രിയ, ആദിത്യന്‍. ശോഭനയുടെ മക്കള്‍ വിഷ്ണു കുമാര്‍, ആര്‍ എസ് വിപിന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

2 dead after a bike crashes into a car in Vembayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു

Today's Rashi Phalam November 13| കുടുംബ സ്വത്ത് കിട്ടാൻ അനുകൂല സാഹചര്യം, വാഹന മോഹം സഫലമാകും

അധ്യക്ഷയാകാൻ 'ഐസ് ഹോക്കി'! പിടി ഉഷ വീണ്ടും മത്സരത്തിന്

ലാപ്‌ടോപ്പ് ചാര്‍ജിങ്ങിനിടെ തീപിടിത്തം; വീട്ടിലെ ഫര്‍ണീച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു