പ്രതീകാത്മക ചിത്രം file
Kerala

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 6.40-ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് കൃത്യമായ കാരണം വ്യക്തമാക്കാതെ അവസാന നിമിഷം റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: സാങ്കേതിക തകരാറും മറ്റ് തടസ്സങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ നടപടിക്കെതിരെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 6.40-ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് കൃത്യമായ കാരണം വ്യക്തമാക്കാതെ അവസാന നിമിഷം റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും ഇതേ സര്‍വീസ് റദ്ദാക്കിയിരുന്നു. സര്‍വീസ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി. കൃത്യമായ കാരണം വ്യക്തമാക്കാതെ സര്‍വീസ് ഉപേക്ഷിച്ചതിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്. വിമാനം മുടങ്ങിയതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിമാനക്കമ്പനി അധികൃതര്‍ ഇടപെട്ട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

2 flight services cancelled between Karipur and Nedumbassery, passengers protest strongly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെന്‍സസ് ചോദ്യാവലിയില്‍ നിന്ന് ആ ദുരൂഹ ചോദ്യങ്ങള്‍ ഒഴിവാക്കണം, എന്‍പിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു'

രണ്ടര മാസത്തിനിടെ വലിയ കാര്യം പൂര്‍ത്തീകരിച്ചെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?; വിഡി സതീശനോട് പിണറായി

ഡ്രൈവറില്ലാ 'റോബോടാക്‌സി' ഹിറ്റ്; 40 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ടു, ദുബൈയില്‍ കൂടുതല്‍ മേഖലകളിലേക്ക് സേവനം

ഛിദ്രശക്തികളെ എന്‍എസ്എസില്‍ നിന്ന് അകറ്റി നിര്‍ത്തി; സമുദായ താല്‍പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍

'ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയും, തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?'