സ്വർണ വ്യാപാരിയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ നിലയിൽ 
Kerala

കാറിടിച്ച് വീഴ്ത്തി, കത്തി കാട്ടി ഭീഷണി; സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു, പരാതി

കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്.

രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്. ആഭരണ നിർമാണശാലയിൽ നിന്ന് തന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. തുടർന്ന് പിന്തുടർന്നെത്തിയ കാറിലെത്തിയ സംഘം ബൈജുവിന്റെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT