പ്രതീകാത്മക ചിത്രം 
Kerala

ഓൺലൈനിൽ പണമടച്ചാൽ കഞ്ചാവ് വീട്ടിൽ; കെട്ടിട നിര്‍മ്മാണ തൊഴിലാളികളെന്ന വ്യാജേന എത്തിയ 2 പേർ അറസ്റ്റിൽ‌ 

ഓണ്‍ലൈന്‍ മുഖേനെ പണം അയച്ചു നല്‍കുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കെട്ടിട നിര്‍മ്മാണ തൊഴിലാളികളെന്ന വ്യാജേന എത്തിയ അന്യ സംസ്ഥാനക്കാർ നാല് കിലോയിലധികം കഞ്ചാവുമായി പിടിയിൽ. തിരുവല്ലയില്‍ രണ്ട് ഒഡിഷ സ്വദേശികളാണ് അടുത്തടുത്ത ദിവസങ്ങളിലായി കഞ്ചാവുമായി പിടിയിലായത്. ഒഡീഷ ഖോരപുട്ട് സ്വദേശി സഞ്ചയ് കില (26) ആണ് ഇന്ന് പിടിയിലായത്. ഓണ്‍ലൈന്‍ മുഖേനെ പണം അയച്ചു നല്‍കുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ട്രെയിനിൽ‌ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇയാൾ കഞ്ചാവ് എത്തിച്ചുരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തോളം തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി. ഒഡീഷ കോരപ്പൂട്ട് സ്വദേശിയായ ജൂലിയ (23) ആണ് 2.100 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തന്നോടൊപ്പം ഏഴ് പേര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി പോയിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

‌‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി