കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ, സ്ക്രീൻഷോട്ട് 
Kerala

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി; കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ 21കാരന്‍ ഒഴുക്കില്‍പ്പെട്ടു, തിരച്ചില്‍ 

വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി. മൂന്ന് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജോയേല്‍ വില്യംസിനായി (21) അഗ്നിരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു.

പ്രദേശത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ജോയേല്‍ വില്യംസ്. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വില്യംസ് വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളായി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തി വരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം