പ്രതീകാത്മക ചിത്രം 
Kerala

വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം; സര്‍ക്കുലര്‍

ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോള്‍ നടപടിയെക്കുറിച്ച് 24 മണിക്കൂര്‍ മുന്‍പ് ഫോണിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോള്‍ നടപടിയെക്കുറിച്ച് 24 മണിക്കൂര്‍ മുന്‍പ് ഫോണിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍. പണമടയ്ക്കാത്തതിനും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.

കുടിശിക വരുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍, ഹോട്ടലുടമകള്‍ എന്നിവര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ കണക്ഷന്‍ വിഛേദിക്കാന്‍ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളും ഉയര്‍ന്നിരുന്നു. ജലഅതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT