Kerala

24 മണിക്കൂറും മാനസികാരോഗ്യ വിദഗ്ധരുടെ സേവനം; മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ പ്രത്യേക നിരീക്ഷണ സംവിധാനം

ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേയ്ക്ക് മാറ്റാന്‍ തീരുമാനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍ ഇതുവഴി കഴിയും. ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും. കഴിഞ്ഞദിവസം ചികിത്സയിലായിരുന്ന രണ്ടുയുവാക്കള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് രോഗികളുടെ സുരക്ഷാസംവിധാനം വിപുലപ്പെടൂത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.

കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തും. ഇവര്‍ കോവിഡ് വാര്‍ഡിലെ എല്ലാ രോഗികളെയും പരിശോധിക്കുകയും കൗണ്‍സലിംഗും ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിംഗും നല്‍കുകയും ചെയ്യും.

കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സൈക്യാട്രി വിഭാഗത്തിന്റെ കീഴില്‍ സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി 15 പൊലീസുകാരുടെ സേവനം വിട്ടുനല്‍കുവാനായി ഡിജിപിയ്ക്ക് കത്തുനല്‍കുവാനും തീരുമാനിച്ചു.

ഐസൊലേഷനിലുള്ള രോഗികളുടെ പരിപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുവാനായി എല്ലാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശവും നല്‍കി. വ്യാഴാഴ്ച നടന്ന കോവിഡ് അവലോകനയോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ