ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം വഴിപാടായി സമര്‍പ്പിച്ച് പ്രവാസി സ്ക്രീന്‍ഷോട്ട്
Kerala

ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 25 പവന്‍റെ പൊന്നിന്‍ കിരീടം; വഴിപാട് സമർപ്പിച്ച് പ്രവാസി

പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂരപ്പന് 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് സമര്‍പ്പിച്ച് പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി.

200.53 ഗ്രം തൂക്കം വരുന്ന പൊന്നിന്‍ കീരിടെ ദുബായിലാണ് നിര്‍മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹം ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ പ്രവേശിച്ചു; മൂന്നുപേരെ പിടികൂടി പൊലീസ്

ഇന്നുമുതല്‍ കുറിയര്‍ നിര്‍ത്തി കെഎസ്ആര്‍ടിസി; 'ആ കമ്പനി വേണ്ട'

ബസ് യാത്രയ്ക്കിടെ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവെക്കരുത്, ഹെഡ്‌ഫോണ്‍ നിര്‍ബന്ധം; ലംഘിച്ചാല്‍ ആയിരം രൂപ പിഴ; പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും