varkala  SM ONLINE
Kerala

ഇന്‍സ്റ്റഗ്രാം സൗഹൃദം, എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ 26 കാരന്‍ പിടിയില്‍; പോക്സോ കേസ്

വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ പടിയില്‍. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവര്‍ ആദ്യം പോയത്. ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയില്‍ നിന്നും പിന്നീട് ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്.

ഗോവയിലും മധുരയിലും വെച്ച് പെണ്‍കുട്ടിയെ ബിനു പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ആരംഭിച്ച അന്വേണത്തില്‍ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് സിസിടിവി പരിശോധനയില്‍ സൂചനകള്‍ ലഭിച്ചത്.

വര്‍ക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയില്‍ എത്തിയ സമയത്ത് ഇവര്‍ ഗോവയിലേക്ക് കടന്നു. ഗോവയില്‍ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.

varkala native 26-year-old arrested pocso case for smuggling 8th grader to Goa over Instagram friendship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് ഇല്ല; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും; റൂട്ടുകള്‍ അറിയാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ?; രണ്ടാമത്തെ ഫോണും കണ്ടെടുത്ത് പൊലീസ്

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

SCROLL FOR NEXT