പ്രതീകാത്മക ചിത്രം 
Kerala

കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം, അറസ്റ്റ് 

ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കോട്ടപ്പുറം സ്വദേശി ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  

ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. ഈ പണം തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് മൂവർ സംഘം അനീഷിനെ ആക്രമിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു

കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ 'കേരള സ്റ്റോറി 2' ഷോ റദ്ദാക്കി

ആപ്പിൾ അല്ലെങ്കിൽ വാഴപ്പഴം; ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ നല്ലത് ഏത്

'ദൃശ്യം 3' യിൽ ജോർജുകുട്ടിയെ ചതിക്കുന്നത് അനു ആണോ ?; മറുപടിയുമായി എസ്തർ അനിൽ

തൈരും യോ​ഗർട്ടും രണ്ടും രണ്ടാണ് മക്കളേ...

SCROLL FOR NEXT