31 Year Old Attacks Neighboring Couple പ്രതീകാത്മക ചിത്രം
Kerala

അച്ഛന് ഭക്ഷണം നൽകി; അയൽക്കാരായ ദമ്പതികൾക്ക് നേരെ 31കാരന്റെ ആക്രമണം, അറസ്റ്റിൽ

നേരത്തെയും തർക്കങ്ങളുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മലപ്പുറം: ചെട്ടിപ്പാടം- പൊട്ടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന് ഭക്ഷണം നൽകിയതിനെച്ചൊല്ലിയുള്ള തർക്കം അയൽവാസികളായ ദമ്പതികൾക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചു. പുത്തൻവീട്ടിൽ ജിബിനെയും ഭാര്യ സുജനയെയുമാണ് അയൽവാസിയായ കളത്തിൽ സുധീഷ് (31) മട്ടിയും കോടാലിയും ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സുജനയുടെ നെറ്റിയിലും വെട്ടേറ്റു. ഏഴ് സ്റ്റിച്ചുകൾ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.

സുജന പൊലീസിന് നൽകിയ മൊഴി പ്രകാരം, സുധീഷിന്റെ പിതാവ് അപ്പുണ്ണിക്ക് ഓണക്കാലത്ത് ഭക്ഷണം നൽകിയതാണ് തർക്കത്തിന് തുടക്കം. ഒറ്റയ്ക്ക് താമസിക്കുന്ന അപ്പുണ്ണിക്ക് ജിബിനും കുടുംബവും ഭക്ഷണം നൽകുന്നതിനെച്ചൊല്ലി അയൽവാസികൾക്കിടയിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. സുധീഷും കുടുംബവും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

തന്റെ പിതാവ് തങ്ങളുടെ കുടുംബത്തിന് ഭൂമി കൈമാറാത്തതിന് കാരണം ജിബിന്റെ കുടുംബം ഭക്ഷണം നൽകുന്നതാണെന്ന് ആരോപിച്ചാണ് സുധീഷ് പ്രകോപിതനായതെന്ന് സുജന മൊഴിയിൽ പറയുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.

അതേസമയം, ജോലിക്ക് ശേഷം കുളിക്കാനായി സമീപത്തെ പുഴയിലെത്തിയ സുധീഷിനെ ജിബിൻ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സുധീഷിന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നും സുധീഷിനെ അനുകൂലിക്കുന്നവർ ആരോപിച്ചു.

ഇതിന്റെ തുടർച്ചയായാണ് സുധീഷ് ജിബിനെ മട്ടിയും കോടാലിയും ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ജിബിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയ്ക്കും പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇരു വിഭാഗവും ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

31-Year-Old Arrested for Attacking Neighboring Couple After They Offered Food to His Elderly Father

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

ആർസിബിക്ക് കന്നി കിരീടം സമ്മാനിച്ച കോച്ച്; ഇനി മുംബൈ ഇന്ത്യൻസിന് തന്ത്രമോതും!

'ഗ്യാനേഷ് കുമാര്‍ രാജിവെക്കണം', 'മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര്', റിലേ ടീമിന് വെള്ളി...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഭരണഘടനാ വിരുദ്ധമായ നടപടി'; ട്രംപിന്റെ മാധ്യമ വിലക്കിന് സ്റ്റേ