പാറക്കല്‍ ഷിഹാബ്‌ 
Kerala

മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; വ്യവസായിയുടെ 35 ലക്ഷം തട്ടി, 'കപ്യാര്‍' പിടിയില്‍

മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കെന്ന വ്യാജേന ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അടിമാലി: മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കെന്ന വ്യാജേന ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇടുക്കി ആനച്ചാല്‍ മന്നാകുടി പാറക്കല്‍ ഷിഹാബി (41)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കപ്യാര്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഷിഹാബിനെ വ്യവസായിക്ക് പരിചയപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 2.5 ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതിയാണ് ഷിഹാബ്.

കേസിലെ മറ്റൊരു പ്രതിയായ തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനില്‍ അനില്‍ വി കൈമള്‍ (38)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുരോഹിതനെന്ന വ്യാജേനയാണ് ഇയാള്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇതോടെ തട്ടിയെടുത്ത പണത്തില്‍ നിന്ന് 7.38 ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണ്ണവും വീണ്ടെടുക്കാനായി. സംഘത്തില്‍ ഏഴ് പേര്‍കൂടി ഇനിയും പിടിയിലാകാനുണ്ട്.

തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയായ കരമന സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പില്‍ ഏഴ് ലക്ഷം രൂപയാണ് ഷിഹാബിന് ലഭിച്ചത്. ഷിഹാബാണ് വ്യവസായിയെ കെണിയില്‍പെടുത്തി രക്ഷപ്പെടാനുള്ള രൂപരേഖ തയ്യാറാക്കിയത്. മൂന്നാറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭൂമിയും റിസോര്‍ട്ടുകളും വലിയ ലാഭത്തില്‍ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സഭയുമായി ബന്ധമുള്ളവരാണെന്നും സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു. 

പുരോഹിതനാണെന്ന് പരിചയപ്പെടുത്തി വ്യവസായിയെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി സ്വന്തം കാറില്‍ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയില്‍ എത്തി. ഫോണ്‍ ചെയ്തപ്പോള്‍ മൂന്നാറില്‍ നിന്ന് ആനച്ചാല്‍ വഴിക്ക് വരാന്‍ ആവശ്യപ്പട്ടു. ആനച്ചാലില്‍ എത്തിയപ്പോള്‍ വീണ്ടും വിളിച്ചു. ചിത്തിരപുരം സ്‌ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ തന്റെ കപ്യാര്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് പ്രകാരം വ്യവസായി വെയ്റ്റിങ് ഷെഡില്‍ എത്തി. എന്നാല്‍, സ്ഥലത്തെത്തിയയാള്‍ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് തേയിലക്കാട്ടിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനിലിനെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21