പ്രതീകാത്മക ചിത്രം 
Kerala

റബർ ഷീറ്റുണ്ടാക്കാൻ വച്ചിരുന്ന ആസിഡ് ഉറങ്ങിക്കിടന്ന മകന്റെ ദേഹത്തൊഴിച്ചു, 35കാരൻ മരിച്ചു; പിതാവ് അറസ്റ്റിൽ  

റബർ ഷീറ്റുണ്ടാക്കാൻ വച്ചിരുന്ന ആസിഡ് ഉറങ്ങിക്കിടന്ന ഷിനുവിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അച്ഛൻ ആസിഡ് ഒഴിച്ചതിനെത്തുടർന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാ അന്തീനാട് സ്വദേശി ഷിനു (35) ആണ് മരിച്ചത്. സംഭവത്തിൽ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ‍ (61) പൊലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

വഴക്ക് പതിവ്

സെപ്റ്റംബർ 23 നു പുലർച്ചെ 2 മണിയോടെയാണ് സംഭവം. ആന പാപ്പാനായിരുന്ന ഷിനുവും അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷിനുവും പിതാവും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. തലേന്നു വഴക്കിനിടെ ഷിനു പിതാവിനെ ചവിട്ടി പരുക്കേൽപിച്ചതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. റബർ ഷീറ്റുണ്ടാക്കാൻ വച്ചിരുന്ന ആസിഡ് ഉറങ്ങിക്കിടന്ന ഷിനുവിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. 

പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ വെളുപ്പിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം.‍  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു