തിരച്ചിലിന്റെ ​ദൃശ്യം വിഡിയോ സ്ക്രീൻ ഷോട്ട്
Kerala

വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ചാടി; കുടുംബത്തിലെ 4 പേർ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു

കുട്ടികളെ രക്ഷിക്കാനിറങ്ങിയ ദമ്പതികളും അപകടത്തിൽപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്.

ഒഴുക്കിൽപ്പെട്ട ഉടനെ ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഫുവാദ് സനിന്റെ മൃതദേഹം കണ്ടെത്തി. അതിനു ശേഷം കബീറിന്റേയും രാത്രി 8.15ഓടെ സെറയുടേയും മൃതദേഹങ്ങളും കണ്ടെത്തി. 4 മൃതദേഹങ്ങളും ആശുപത്രിലേക്ക് മാറ്റി.

കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വിവരങ്ങൾ. എന്നാൽ കുട്ടികൾ കടവിനോടു ചേർന്നുള്ള തീരത്തു കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടത്.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അ​ഗ്നിശമന സേന, പൊലീസ്, നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

അര്‍ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം

SCROLL FOR NEXT