പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി. സമകാലിക മലയാളം
Kerala

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സാന്ത്വനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം നല്‍കി ടി പത്മനാഭന്‍

പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിമര്‍ശനം ഉയരുമ്പോഴും വിവിധ കോണുകളില്‍ നിന്നും സംഭാവനകള്‍ ഒഴുകുകയാണ്. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി.

അദ്ദേഹത്തിന്റെ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നതിനാണ് സിഎംഡിആര്‍എഫിലേക്ക് കഥാകൃത്ത് ടിപത്മനാഭന്‍ സംഭാവന നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സാധാരണക്കാര്‍ തൊട്ട് സിനിമാ താരങ്ങളും വ്യാപാര വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വരുന്നുണ്ടെന്നും കണ്ണൂരില്‍ നിന്ന് കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം