Kerala

50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു; ഇരുതലമൂരിയുമായി കാറിലെത്തി; വിദഗ്ധമായി പ്രതികളെ പിടികൂടി 

നഗരത്തില്‍ 50 ലക്ഷം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ട് പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തില്‍ 50 ലക്ഷം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ട് പേര്‍ പിടിയില്‍. കടമക്കുടി സ്വദേശി രാജേഷ് കണ്ണൂര്‍  മുളക്കോടിയില്‍ സ്വദേശി ഷിനോദ്  എന്നിവരെയാണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സ് വിദഗ്ധമായി പിടികൂടിയത്

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇരുതലമൂരിയെ വാങ്ങാന്‍ എന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഒന്നാം പ്രതിയായ രാജേഷിനെ ഫോണില്‍ വിളിച്ച് മുപ്പത്തഞ്ച് ലക്ഷം പറഞ്ഞെങ്കിലും 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രതികള്‍  കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മാരുതി സിഫ്റ്റ് കാറില്‍ പറവൂര്‍ കരുമാല്ലൂര്‍ ഭാഗത്തേക്ക് ഇരുതലമൂരിയുമായി വരികയും അവിടെ വച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് 925 എണ്ണം

നിലമ്പൂർ ബൈപാസ് ഉദ്ഘാടനം, 'വീണ്ടും ഉദ്ഘാടനം'! സർക്കാരിനെതിരെ സിപിഎം

'കൽത്തൂണിൽ കാർത്തിക ദീപം തെളിഞ്ഞു', മോ​ദിക്കെതിരെ രാഹുൽ, 12 കോടിയുടെ ബംപർ നമ്പർ 'jc 234427'... ഇന്നത്തെ 5 പ്രധാന വാർത്തകൾ