പ്രതീകാത്മക ചിത്രം 
Kerala

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര ട്രെയിനുകൾ റദ്ദാക്കി; പല ട്രെയിനുകളും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കും

എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍പ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; റെയിൽവേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടർന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്. 

റദ്ദാക്കിയവയിൽ കൊച്ചുവേളിയും തുരന്തോ എക്സ്പ്രസും

എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സിഎസ്ടി., ദാദര്‍, എല്‍ടിടി എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറേണ്ടതാണെന്നും റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ പാതയിലൂടെ പോകേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.

റദ്ദാക്കിയ തീവണ്ടികളില്‍ ചിലത്

എല്‍.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.

കൊച്ചുവേളി-എല്‍.ടി.ടി.(22114)- ഫെബ്രുവരി ഏഴ്

എറണാകുളം-എല്‍.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്

എല്‍.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്

സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി