സ്റ്റെഫിന്‍ 
Kerala

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മാടപ്പുറം സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. 

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. രാവിലെ വിഷം കഴിച്ചശേഷം കുട്ടി റോഡിലിറങ്ങി നടന്നു പോകുകയായിരുന്നു. ഇതിനിടെ കുട്ടി കുഴഞ്ഞു വീണു.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ താന്‍ വിഷം കഴിച്ചതായി കുട്ടി പറഞ്ഞു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നവഴി ബന്ധുക്കളായ കുട്ടികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എന്തിനാണ് വഴക്കുണ്ടാക്കിയതെന്ന് അമ്മ ചോദിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി