Rajendran 
Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കൊല്ലത്ത് 64 കാരന്‍ മരിച്ചു

മണ്‍റോത്തുരുത്ത് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അണലിയാണ് രാജേന്ദ്രനെ കടിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വെള്ളിയാഴ്ച അരിനെല്ലൂരിലെ മകളുടെ വീടിനു മുമ്പില്‍ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. കാഴ്ചവൈകല്യമുള്ള ആളാണ്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം.

ചായ്പിലുള്ള കട്ടിലില്‍ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

64-year-old man dies of snakebite in Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

SCROLL FOR NEXT