ശ്രീകാന്ത് 
Kerala

വീടിന് ചുറ്റും കുഴിച്ചിട്ടത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം; ബൈക്ക് മോഷ്ടാവ് ചില്ലറക്കാരനല്ല

കാട്ടാക്കട, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍നിന്ന് മോഷ്ടിച്ചതാണ് സ്വര്‍ണമെന്ന് ചോദ്യം ചെയ്യലില്‍ ശ്രീകാന്ത് സമ്മതിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിടിയിലായ ബൈക്ക് മോഷ്ടാവിന്റ വീട്ടില്‍നിന്ന് 66 പവന്‍ സ്വര്‍ണം കണ്ടെത്തി. കിള്ളിപ്പാലത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതിന് അറസ്റ്റിലായ കല്ലിയൂര്‍ കാക്കാമൂല നെടിഞ്ഞല്‍ സിന്ധു നിലയത്തില്‍ ശ്രീകാന്തിന്റെവീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണശേഖരം കണ്ടെടുത്തത്.

കാട്ടാക്കട സ്വദേശി ബിജുവിന്റെ ഹീറോഹോണ്ട ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെയാണ് വീട്ടുപരിസരത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ 66 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. 67,000 രൂപയും ഒരു മൊബൈല്‍ഫോണും പിടികൂടി.കാട്ടാക്കട, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍നിന്ന് മോഷ്ടിച്ചതാണ് സ്വര്‍ണമെന്ന് ചോദ്യം ചെയ്യലില്‍ ശ്രീകാന്ത് സമ്മതിച്ചു.

മോഷണ ബൈക്കുകളില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ നിദ്രവിള സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 26 മോഷണക്കേസുണ്ട്. ഫോര്‍ട്ട് എസ്എച്ച്ഒ എസ് ബി പ്രവീണ്‍, എസ്ഐമാരായ അനു എസ് നായര്‍, സുജോ ജോര്‍ജ് ആന്റണി, സിപിഒമാരായ സുനില്‍കുമാര്‍, ഗിരീഷ്, സന്ദീപ്, വിജയകിരണ്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.

66 sovereigns of gold seized from arrested bike thief’s residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു