പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ ആറാംക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര മര്‍ദനം; മലം തീറ്റിച്ചു, അറസ്റ്റ്

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദനം. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിയ്ക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു. കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് രമ്യ.

കുട്ടിയുടെ അച്ഛന്‍ സ്ഥിരം മദ്യപാനിയാണ്. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചു. കുട്ടിക്ക് ഒരു ചേച്ചി കൂടിയുണ്ട്. പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് അച്ഛന്‍ കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മൂത്ത കുട്ടിയുടെ നേര്‍ക്കും ഇത്തരത്തില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്‌കൂള്‍ അധികൃതര്‍ കാര്യം തിരക്കുകയായിരുന്നു. എന്നാല്‍ ആദ്യമൊന്നും കുട്ടി ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും കുട്ടി വ്യക്തമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT