Police പ്രതീകാത്മക ചിത്രം
Kerala

പൊലീസ് സ്റ്റേഷനിൽ നിന്ന് 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയി!

സംഭവം സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായി. സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടി കാണാതായത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂൺ ഏഴിന് ബത്തേരിയിലെ ദൊട്ടപ്പാക്കുളത്ത് നിന്ന് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.

സെപ്റ്റംബർ 10ന് സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് ചാക്കുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. മുറിയുടെ പൂട്ട് പൊളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലായിരിക്കാം മോഷണം നടന്നതെന്നാണ് സംശയം.

പൊലീസ് സ്റ്റേഷൻ വളപ്പിൽ വിശദമായ പരിശോധന നടത്തിയെങ്കിലും തൊണ്ടി എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നതിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സ്റ്റേഷൻ എസ്ഐ അജേഷ് കെഎസിന്റെ പരാതിയിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

7 Sacks of Banned Tobacco Products Go Missing from Police Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി

കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിന് പിന്നില്‍ വന്‍ റാക്കറ്റ്?, അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്

രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം

മുന്‍കൂര്‍ ജാമ്യം തേടി ജഡ്ജി, കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ അറസ്റ്റ്, ഭൂരിപക്ഷമില്ലാതെ നെതന്യാഹു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍