പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് കടത്തിണ്ണയില്‍ ഉറങ്ങിയ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിയ ഭിന്നശേഷിക്കാരിയായ 75കാരിക്കു നേരെ ലൈംഗികാതിക്രമം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിയ ഭിന്നശേഷിക്കാരിയായ 75കാരിക്കു നേരെ ലൈംഗികാതിക്രമം. വെളുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ചയാള്‍ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്ത് കൊണ്ടുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കടയിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച് ജീവിക്കുകയാണ് വയോധിക. വയോധികയെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു കിലോമീറ്റര്‍ അകലെയുള്ള സിതാര ജംഗ്ഷന് സമീപത്ത് നിന്നാണ് അര്‍ധനഗ്‌നയായ നിലയില്‍ വയോധികയെ നാട്ടുകാര്‍ കണ്ടെത്തിയത്. വയോധികയ്ക്ക് തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. 
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT