കൊല്ലം ശ്രീ നാരായണ കോളജ് 
Kerala

കൊല്ലം ശ്രീ നാരായണ കോളജിലെ ഗണിത വിഭാഗം 75ന്റെ നിറവില്‍; ജനുവരി 12ന് മഹാസംഗമം

കൊല്ലം ശ്രീനാരായണ കോളജിലെ ഗണിത ശാസ്ത്ര ബിരുദ വിഭാഗം 75ന്റെ നിറവില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ശ്രീ നാരായണ കോളജിലെ ഗണിത ശാസ്ത്ര ബിരുദ വിഭാഗം 75ന്റെ നിറവില്‍. കഴിഞ്ഞ 75 വര്‍ഷ കാലയളവില്‍ ഗണിത ശാസ്ത്ര ബിരുദ വിഭാഗത്തില്‍ നിന്ന് പഠിച്ച് പോയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി മഹാസംഗമം സംഘടിപ്പിച്ച് 75-ാം വാര്‍ഷികം ആഘോഷമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കഴിഞ്ഞ കാല ഗണിത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

ജനുവരി 12ന് രാവിലെ പത്തുമണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മഹാസംഗമത്തില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപകനെ ആദരിക്കും. 75 വര്‍ഷങ്ങളിലായി ഗണിതശാസ്ത്ര ബിരുദ ബിരുദാനന്തര വിഭാഗത്തില്‍ പഠനം നടത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് കമ്മിറ്റി കണ്‍വീനര്‍ ബൈജു എസ് കുറുപ്പ് അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജയദേവന്‍: 9349401606, ബൈജു എസ് കുറുപ്പ്: 9446321380, പി ആര്‍ ഹരിഹരന്‍: 9188466984 എന്നി നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ ബന്ധപ്പെടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

'ജനാധിപത്യത്തിന് സ്വതന്ത്ര അഭിപ്രായം അനിവാര്യം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസ് റദ്ദാക്കി ഹൈക്കോടതി

ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക് , ഫ്രഷ് ബീഫ് തിരഞ്ഞെടുക്കാനുള്ള ട്രിക്കുകൾ ഇതാ

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണം; പത്ത് മാനുകള്‍ ചത്തു; പ്രത്യേകസമിതി അന്വേഷിക്കും

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

SCROLL FOR NEXT