പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന രവിപുരം ഔട്ട്‌ലെറ്റില്‍

കഴിഞ്ഞ വര്‍ഷം കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു
liquor sales
പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യംപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവര്‍ഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.

ഏതാണ്ട് 2.28 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ഇത്തവണ രവിപുരം ഔട്ട്‌ലെറ്റില്‍ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 86.65 ലക്ഷം രൂപയുടെ മദ്യം വില്‍പ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയില്‍ വിറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com