പ്രതീകാത്മക ചിത്രം 
Kerala

7ാം ക്ലാസുകാരന്‍ കാട്ടില്‍ മരുന്ന് ശേഖരിക്കാന്‍ പോയി; കാട്ടാനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ടു, ചുഴറ്റിയെറിഞ്ഞു; ദാരുണാന്ത്യം

ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ മരുന്നും വിറകും ശേഖരിക്കാന്‍ ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമ്പൂരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ആന കുട്ടിയെ ചുഴറ്റിയെറിയുകയായിരുന്നു. പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജുവാണ് കൊല്ലപ്പെട്ടത്. ശ്രീജിത്ത്, അലന്‍ എന്നിവര്‍ക്കും പരിക്കേറ്റു. 

ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ മരുന്നും വിറകും ശേഖരിക്കാന്‍ ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്. അതിനിടെ ഇവര്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ആനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ട ഷിജുവിനെ ആന ചുഴറ്റിയെറിഞ്ഞു. മറ്റുള്ളവര്‍ അപ്പോഴെക്കും ഓടി രക്ഷപ്പെട്ടിരുന്നു. ഇതറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്. 

ഒപ്പം പോയവരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വനപ്രദേശത്തെ ആദിവാസി കോളനിക്ക് സമീപം അനശല്യം രൂക്ഷമാണെന്ന് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT