Youths save the life of 8 year old girl സ്ക്രീൻഷോട്ട്
Kerala

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; എട്ടു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍, അഭിനന്ദന പ്രവാഹം- വിഡിയോ

പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് സൈക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗ് വായില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. 'കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. നന്ദി'- മന്ത്രി കുറിച്ചു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തൊണ്ടയില്‍ ചൂയിംഗ് കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാന്‍ പെണ്‍കുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാക്കളെയും ഒരേപോലെ പ്രശംസിക്കുന്നുണ്ട്.

8 year old girl choke on chewing gum; Youths save the life of girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT