ഭാരതിയമ്മ 
Kerala

84കാരിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം; ഡിജിപി അന്വേഷിക്കണം, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് 84 കാരി നാലുവര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് 84 കാരി നാലുവര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.  സെപ്റ്റംംബറില്‍ പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് എതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഭാരതിയമ്മയല്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് കുനിശ്ശേരി മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയെ കേസില്‍ നിന്നും ഒഴിവാക്കിയത്. 1998ലുണ്ടായ കേസില്‍ ജാമ്യത്തിലിറങ്ങിയ യഥാര്‍ത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്.  പ്രതി സ്റ്റേഷനില്‍ നല്‍കിയത് ഭാരതിയമ്മയുടെ വിലാസമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT