കഞ്ചാവ് വേട്ട 
Kerala

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.

വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപത്ത് നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്‍റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. 2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.

ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരാഴ്ചയോളം നീണ്ട രഹസ്യനീക്കത്തിനൊടുവിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.

90 kg of cannabis seized in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

'വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ; ആക്ടിവിറ്റി അവർക്ക് കൂട്ടി കൊടുക്കും'

വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ; കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?'