Biju Samakalika Malayalam
Kerala

91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും

15 വര്‍ഷം കഠിനതടവും 1,35000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. 15 വര്‍ഷം കഠിനതടവും 1,35000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. ഇരിങ്ങാലക്കുട പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ പാലക്കാട് ജില്ല ആലത്തൂര്‍ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബിജു(40)വിനെയാണ് കോടതി ശിക്ഷിച്ചത്.

ഓഗസ്റ്റ് 3 ന് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമില്‍ വെച്ച് പീഡിപ്പിക്കുകയും കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി ഊരിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. അതിജീവിത സംഭവം നടന്നതിന് ശേഷം 8 മാസത്തിനകം മരിച്ചു പോയിരുന്നു.

91-year-old woman sexually assaulted and robbed of gold necklace; Accused gets double life sentence and rigorous imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT